• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വീട്ടമ്മ ജീവനൊടുക്കിയ സംഭവം: റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

cntv team by cntv team
August 20, 2025
in Crime
A A
വീട്ടമ്മ ജീവനൊടുക്കിയ സംഭവം: റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവര്‍ക്ക് പണം നല്‍കിയത്. പണം നല്‍കിയവര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിക്കുന്നു. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഭീഷണിയെ തുടര്‍ന്ന് ആശ നേരത്തെ കൈഞരമ്പ് മുറിച്ചിരുന്നു. മുതലും മുതലിന്റെ ഇരട്ടി പലിശയും നല്‍കിയെന്നും ബെന്നി പറയുന്നു.രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവില്‍ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നല്‍കിയെന്നാണ് ആശ പറഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട രീതിയില്‍ ഇടപെട്ടില്ല എന്നും കുടുംബത്തിന്റെ ആരോപണം ഉണ്ട്.ബിന്ദുവും ഭര്‍ത്താവ് പ്രദീപ് കുമാറും ഒളിവില്‍ ആണെന്നും ഇരുവരെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും പറവൂര്‍ പൊലീസ് അറിയിച്ചു. പ്രദീപ് വരാപ്പുഴ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ പ്രതി ആയിരുന്നു. ബിന്ദു നല്‍കിയ പണത്തിന്റെ സ്രോതസും പൊലീസ് അന്വേഷിക്കും. തനിക്ക് ലഭിച്ച പണം ആശ എങ്ങനെ വിനിയോഗിച്ചു എന്നും അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ ഈ പണം ആശ നിക്ഷേപിച്ചോ എന്ന ബലമായ സംശയത്തിലാണ് അന്വേഷണ സംഘം. ബിന്ദുവിന് അപ്പുറം കൂടുതല്‍ ആളുകളില്‍നിന്ന് ആശ പണം കടം വാങ്ങിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് വഴി ചുരുങ്ങിയ തുകയുടെ ഇടപാട് മാത്രമാണ് നടന്നത്. ബാക്കിയെല്ലാം പണമായിട്ട് തന്നെയാണ് നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ആശയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കേസ് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും.

Related Posts

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
342
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
216
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്
Crime

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പൊലീസ് തന്നെ കള്ളൻ; കുറ്റസമ്മതം നടത്തി സീനിയർ സിപിഒ സബിത്ത്

September 26, 2026
129
വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്
Crime

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്

September 26, 2026
378
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ
Crime

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
318
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

September 25, 2026
245
Next Post
വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Recent News

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

September 28, 2026
30
​പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു

​പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു

September 28, 2026
1
പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

September 28, 2026
29
യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025