പൊന്നാനി: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ പൊന്നാനി സ്വദേശി അഭിലാഷ് വിശ്വ ഒന്നാം സ്ഥാനം നേടി. 737 എൻട്രികളിൽ നിന്നുള്ള 1403 ചിത്രങ്ങളിൽ നിന്നാണ് അഭിലാഷിന്റെ ചിത്രം ഗ്രാൻഡ് പ്രൈസ് വിന്നർ ആയി തെരഞ്ഞെടുത്തത്. വിധികർത്താക്കളായി ടൈംസ് ഓഫ് ഇന്ത്യ എഡിറ്റർ ശീജിത്ത്, ആർട്ടിസ്റ്റ് റോയ് മാസ്റ്റർ, കലാസംവിധായകൻ അജയൻ വി. കാട്ടുങ്ങൽ എന്നിവർ പങ്കെടുത്തു . പുരസ്കാരദാനച്ചടങ്ങ് കൊല്ലത്ത് മേയർ ഹണി ബെഞ്ചമിൻ നടക്കും
“ഫോട്ടോ പ്രാക്ടീസ്” ടീമിന്റെ ഭാഗമായി പോണ്ടിച്ചേരിയിൽ നടത്തിയ ഫോട്ടോഗ്രാഫി യാത്രയിലാണ് അവാർഡ് നേടിയ ചിത്രം പിറന്നത്. കടൽത്തീരത്ത് എടുത്ത ചിത്രമാണ് അദ്ദേഹത്തിന് സംസ്ഥാനതലത്തിൽ മഹത്തായ നേട്ടം നൽകിയത്.











