• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല’; മുഖ്യമന്ത്രി

cntv team by cntv team
February 6, 2026
in Kerala
A A
‘ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല’; മുഖ്യമന്ത്രി
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമലകൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല, അക്കാര്യം ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഭാവിക ജാമ്യം കിട്ടുന്നതിന് പിന്നിൽ സർക്കാരാണെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നു. നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു.ശിക്ഷ ഉറപ്പുവരുത്തുന്നതിന് നല്ല രീതിയിലുള്ള അന്വേഷണമാണ് ആവശ്യം. കൂടുതൽ സമയമെടുത്ത് നല്ല രീതിയിലുള്ള അന്വേഷണം നടത്തും. അന്വേഷണ സംഘവുമായി സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തുന്നില്ല. എല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറല്ല. ചർച്ചചെയ്താൽ ഒരുപാട് വസ്തുതകൾ അവരുടെ മുൻപിലേക്ക് വരും. നുണ പ്രചരിപ്പിക്കുമ്പോൾ ആ പ്രയാസം അവർക്ക് ഉണ്ടാകില്ല. പോറ്റിയെക്കുറിച്ച് വലിയ പ്രചരണം നടക്കുന്നു.പോറ്റിയെ കേറ്റിയത് എൽഡിഎഫ് ആണ് എന്ന് പ്രചരിപ്പിക്കുന്നു. 2004 ലാണ് പോറ്റി ശബരിമലയിൽ കയറിയത്. അന്ന് ആരായിരുന്നു ദേവസ്വം മന്ത്രി. അന്നുമുതലാണ് പോറ്റിക്ക് എല്ലാ കളികളും കളിക്കാനുള്ള അവസരം ഒരുങ്ങിയത്.ഇതെല്ലാം വിഷമമുണ്ടാക്കുന്ന വസ്തുതകളായ കാര്യങ്ങൾ ആയതുകൊണ്ട് പുറത്തു വരാതിരിക്കുകയാണ്. അതുകൊണ്ടാണ് യുഡിഎഫ് ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്നത്. പോറ്റിയെ എൽഡിഎഫ് സംരക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അതിന് എന്തെങ്കിലും വസ്തുതയുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് ഒരു കാര്യത്തിൽ ഇപ്പോൾ ആശ്വാസമുണ്ട്. ഇനി വീണ്ടും ഏലസ്സ് എടുത്ത് സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോകാൻ പോറ്റിക്ക് കഴിയില്ല എന്ന് ആശ്വാസം കോൺഗ്രസിന് ഉണ്ട്.പലരും സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ പോയി മുഖം കാണിക്കാൻ കഴിയാതെ തിരിച്ചു വരേണ്ടി വന്ന കോൺഗ്രസ് നേതാക്കൾ ഉണ്ട്. അതിനിടയാണ് ഈ ജില്ലയിൽ നിന്നുള്ള രണ്ട് ജനപ്രതിനിധികൾ പോറ്റിയെ കൊണ്ട് സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
29
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
26
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
24
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
429
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
237
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
252
Next Post
‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല; വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും’; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല; വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും’; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Recent News

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
29
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
26
ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

June 13, 2026
24
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025