• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഗൃഹനാഥന്‍ ദുര്‍മരണപ്പെടും’; പൂജയ്ക്കായി കുടുംബത്തില്‍ നിന്നും തട്ടിയത് ഒമ്പതര ലക്ഷം; അറസ്റ്റ്

cntv team by cntv team
August 16, 2025
in Kerala
A A
‘ഗൃഹനാഥന്‍ ദുര്‍മരണപ്പെടും’; പൂജയ്ക്കായി കുടുംബത്തില്‍ നിന്നും തട്ടിയത് ഒമ്പതര ലക്ഷം; അറസ്റ്റ്
0
SHARES
314
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗൃഹനാഥന്‍റെ ആയുസിനായി പൂജകള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിയത് ലക്ഷങ്ങള്‍. കൊല്ലം ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ശൂരനാട് പൊലീസിന്‍റെ പിടിയിലായി. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരിൽ ആദ്യം 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ കുടുംബത്തിന്‍റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ശത്രു ദോഷങ്ങൾ ഉള്ളതായും ഉടനടി അതിന് പരിഹാരമായി പൂജകൾ ചെയ്തില്ലെങ്കിൽ ഗൃഹനാഥൻ ദുർമരണപ്പെട്ട് പോകുമെന്നും കുടുംബാംഗങ്ങൾക്കു വൻ വിപത്തുകള്‍ ഉണ്ടാകുമെന്നും ഗൃഹനാഥന്‍റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. ഓൺലൈൻ ആയാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയ ശേഷം പൂജകളെക്കുറിച്ച് ചോദിച്ചപ്പോൾ, കുടുംബത്തെ ഹൈദരാബാദിൽ നിന്നും പോരുവഴിയിലുള്ള തന്‍റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തുകയും അനുബന്ധ പൂജകൾ കൂടി ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. വൈകാതെ പ്രതി പരാതിക്കാരുടെ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി. തട്ടിപ്പിന് ഇരയായെന്നു മനസ്സിലാക്കിയ മലയാളി കുടുംബം, പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിൽ എസ്ഐ രാജേഷ്, എസ്ഐ ഉമേഷ്, സിപിഒമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Posts

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ
Kerala

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

June 23, 2026
13
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം
Kerala

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
30
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
166
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ
Kerala

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
10
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ
Kerala

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

June 23, 2026
66
രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു
Kerala

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

June 23, 2026
53
Next Post
കേരളത്തിലെ വിവിധ നദികളില്‍ യെല്ലോ അലേര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിലെ വിവിധ നദികളില്‍ യെല്ലോ അലേര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Recent News

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

June 23, 2026
13
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
30
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
166
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025