വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ. ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസൻ ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് സിപിഎം മോചിപ്പിച്ചിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. അതിനിടെ, തൃശൂരിൽ സിപിഎം, ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർക്കുമെതിരെ കേസെടുത്തു. അൻപതോളം പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്. കല്ലേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും മൂന്ന് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും. ക്രമക്കോട് ആരോപണം പാർട്ടി തള്ളിയിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും. ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. ഇന്നലെ തൃശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് ബിജെപി സിറ്റി കമ്മിറ്റി കോഴിക്കോട് രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു











