• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

ckmnews by ckmnews
August 13, 2026
in Kerala
A A
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ഹാൾമാർക്കിനൊപ്പം ഇനി ‘സോൾഡ്’ എന്ന് രേഖപ്പെടുത്തേണ്ടിവരും. ആഭരണത്തിന്റെ തിരിച്ചറിയൽ കോഡ് മറ്റൊന്നിനായി ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും മോഷ്ടിച്ച സ്വർണം വിൽക്കുന്നത് തടയാനുമാണ് ഈ നീക്കം. ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നമ്പറിനുനേരെയാകും ‘സോൾഡ്’ രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾ വഴിയാകും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

പുതിയ സംവിധാനം ഇങ്ങനെ

എച്ച്.യു.ഐ.ഡി. ടാഗിങ്: നിലവിൽ സ്വർണാഭരണങ്ങൾക്ക് ആറക്ക അക്ഷരസംഖ്യാ രൂപത്തിലുള്ള (Alphanumeric) നമ്പർ നൽകുന്നുണ്ട്.

‘സോൾഡ്’ രേഖപ്പെടുത്തൽ: ആഭരണം വിൽക്കുന്ന സമയത്ത് ജുവല്ലറികൾ അവരുടെ സിസ്റ്റത്തിൽ ഹാൾമാർക്കിനുനേരെ ‘സോൾഡ്’ എന്ന് രേഖപ്പെടുത്തും.

അനധികൃത ഉപയോഗം തടയൽ: ഒരിക്കൽ വിറ്റതായി രേഖപ്പെടുത്തിയ എച്ച്.യു.ഐ.ഡി. നമ്പർ വീണ്ടും മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകും.

പരിശോധന: പുനർവില്പനയ്ക്കായി എത്തുന്ന പഴയ സ്വർണത്തിന്റെ എച്ച്.യു.ഐ.ഡി. പരിശോധിക്കുന്നതിലൂടെ മോഷ്ടിച്ചതാണോ യഥാർഥ ഉടമയുടേതാണോ എന്ന് വ്യാപാരികൾക്ക് എളുപ്പത്തിൽ കണ്ടെത്താം.

ഉപഭോക്താക്കൾക്കുള്ള നേട്ടം

ആധികാരികത: ബി.ഐ.എസ്. കെയർ ആപ്പ് വഴി വാങ്ങുന്ന ആഭരണത്തിന്റെ വിശ്വാസ്യത ഉപഭോക്താക്കൾക്ക് പരിശോധിക്കാം.

സുതാര്യത: വിൽക്കുന്ന സമയത്ത് നൽകുന്ന ബില്ലിൽ എച്ച്.യു.ഐ.ഡി. നമ്പറും തൂക്കവും രേഖപ്പെടുത്തുന്നതിനാൽ ഓരോ ആഭരണവും കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും.

നടപ്പിലാക്കുന്നത് ഇപ്രകാരം

ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾക്ക് ഇത് നിർബന്ധമാക്കും. രണ്ടാംഘട്ടത്തിൽ ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ 800 ജില്ലകളിൽ പകുതിയോളമിടങ്ങളിൽ ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിമാസം ശരാശരി ഒരു കോടിയിലധികം ആഭരണങ്ങളാണ് നിലവിൽ ഹാൾമാർക്ക് ചെയ്യുന്നത്. രാജ്യത്തെ സ്വർണാഭരണ ഡിമാൻഡും വില്പനയും പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്.

Related Posts

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ
Kerala

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
48
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി
Kerala

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
482
പാമ്പാടിയിൽ വിദ്യാർഥിനികളുടെ അപകടമരണം; റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം
Kerala

പാമ്പാടിയിൽ വിദ്യാർഥിനികളുടെ അപകടമരണം; റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം

October 23, 2026
168
സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
Kerala

സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

October 23, 2026
22
വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
Kerala

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ

October 23, 2026
2
വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
Crime

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ

October 23, 2026
3
Next Post
ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

Recent News

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

October 24, 2026
123
മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

October 24, 2026
419
സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
48
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
482
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025