• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കൂറ്റനാട് ടൗൺ വികസനം : ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു

cntv team by cntv team
August 12, 2025
in Local News, Malappuram
A A
കൂറ്റനാട് ടൗൺ വികസനം : ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് : കൂറ്റനാട് ടൗൺ വികസനത്തിന്റെ ഭാഗമായി അധികൃതർ സന്ദർശനം നടത്തി. ജില്ലാ ഡെപ്യൂട്ടി കളക്‌ടർ കെ. ബിന്ദുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട്, മറ്റുദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കൂറ്റനാട് ടൗൺ സന്ദർശിച്ചു.
സ്ഥലങ്ങൾ സന്ദർശിച്ച്, ടൗണിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തി. ആദ്യഘട്ടത്തിൽ നഗരവികസനഭാഗമായി പൊതുപ്രവർത്തകർ, വ്യാപാര വ്യവസായികൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ യോഗം ചേർന്നിരുന്നു. 2024 ജൂണിൽ കെആർഎഫ്ബി ഉദ്യോഗസ്ഥർ, ലാൻഡ് അക്വിസിഷൻ തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവുമെത്തി.
ടൗണിലെ നാലും കൂടിയ ജങ്ഷനോട് ചേർന്നാണ് നഗരത്തിൻ്റെ സൗന്ദര്യവൽക്കരണം നടക്കുന്നത്. തൃശ്ശൂർ ജില്ലയിൽനിന്ന് തുടങ്ങുന്ന പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയും മലപ്പുറം ജില്ലയിൽനിന്ന് തുടങ്ങുന്ന പൊന്നാനി-പാലക്കാട് സംസ്ഥാനപാതയും സംഗമിക്കുന്നത് കൂറ്റനാട് ടൗണിലാണ്.

നഗരവികസനത്തിൻ്റെ വിലയിരുത്തലുമായി ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിൽ കൂറ്റനാടെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നഷ്ടമാകുന്ന കെട്ടിട ഉടമകൾ തങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ ബോധിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കണമെന്ന് നിവേദനവും നൽകി. കെട്ടിടങ്ങൾ പൊളിക്കാതെ വികസനം സാധ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൂറ്റനാട് യൂണിറ്റ് പ്രസിഡൻറ് പി. രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള കെട്ടിട ഉടമകളുടെ സംഘമാണ് കളക്‌ടർക്ക് നിവേദനം സമർപ്പിച്ചത്.

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
123
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
201
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
953
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
222
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
749
Next Post
കേരളത്തില്‍ സര്‍ക്കാര്‍സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം

കേരളത്തില്‍ സര്‍ക്കാര്‍സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
1
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
4
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
2
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025