• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വമ്പൻ പരിഷ്‌കരണം സാധ്യമാക്കി ഇന്ത്യൻ റെയിൽവെ; കേരളത്തിലോടുന്ന ട്രെയിനുകളിൽ അടക്കം 11535 കോച്ചുകളിൽ സിസിടിവി സ്ഥാപിച്ചു

cntv team by cntv team
August 11, 2025
in Kerala
A A
വമ്പൻ പരിഷ്‌കരണം സാധ്യമാക്കി ഇന്ത്യൻ റെയിൽവെ; കേരളത്തിലോടുന്ന ട്രെയിനുകളിൽ അടക്കം 11535 കോച്ചുകളിൽ സിസിടിവി സ്ഥാപിച്ചു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വമ്പൻ പരിഷ്‌കരണവുമായി ഇന്ത്യൻ റെയിൽവെ. ഇതിനോടകം രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 11535 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിച്ചു. ഇതിൽ 1149 എണ്ണം കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവെ സോണിലാണ്. വെസ്റ്റേൺ റെയിൽവെ സോണിൽ 1679 സിസിടിവികളും മധ്യ റെയിൽവെ സോണിൽ 1320 സിസിടിവികളും ഈസ്റ്റേൺ റെയിൽവെ സോണിൽ 1131 സിസിടിവികളും നോർത്തേൺ റെയിൽവെ സോണിൽ 1125 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. പാർലമെൻ്റിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവാണ് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി ഈ കണക്കുകൾ വെളിപ്പെടുത്തിയത്. രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 74000 കോച്ചുകളിലും 15000 ലോക്കോമോട്ടീവുകളിലും സിസിടിവികൾ ഇനി സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ കോച്ചിലും നാല് വീതം സിസിടിവികളാണ് സ്ഥാപിക്കുന്നത്. ഓരോ എൻട്രൻസിലും രണ്ട് വീതം ക്യാമറകളാണ് സ്ഥാപിക്കുക. അതേസമയം ഓരോ ലോക്കോമോട്ടീവിലും ആറ് സിസിടിവി ക്യാമറകൾ വീതം സ്ഥാപിക്കാനാണ് തീരുമാനം. മണിക്കൂറിൽ നൂറ് കിലോമീറ്ററോ അതിലധികമോ വേഗതയിലോടുന്ന ട്രെയിനുകളിൽ നിന്നും ഏറ്റവും ദൃശ്യമികവോടെയുള്ള കാഴ്ചകൾ പകർത്താനാവുന്നതാണ് ഈ സിസിടിവികൾ. അതേസമയം യാത്രക്കാരുടെ സ്വകാര്യതയ്ക്ക് ഇത് വെല്ലുവിളിയാകില്ലെന്നും പ്രവേശന കവാടങ്ങളിൽ മാത്രമേ ഇവ സ്ഥാപിക്കൂവെന്നും റെയിൽവെ മന്ത്രി വിശദീകരിച്ചിട്ടുണ്ട്.ലോക്‌സഭയിൽ എംപിമാരായ ചവൻ രവീന്ദ്ര വസന്തറാവു, മനീഷ് ജയ്‌സ്വാൾ എന്നിവരാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ഓരോ റെയിൽവെ സോൺ തിരിച്ച് സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ എണ്ണം ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ കൂടുതൽ റെയിൽവെ കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ചോദ്യമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പ്രകാരം വെസ്റ്റേൺ റെയിൽവെ സോണിലാണ് ഏറ്റവും കൂടുതൽ ക്യാമറകൾ സ്ഥാപിച്ചത്, 1679. ഏറ്റവും കുറവ് ക്യാമറകൾ (266) വെസ്റ്റേൺ സെൻട്രൽ റെയിൽവെ സോണിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.

Related Posts

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
122
‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്
Kerala

‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

July 30, 2026
47
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 30, 2026
102
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം
Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

July 30, 2026
69
മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി
Kerala

മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി

July 30, 2026
473
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി
Kerala

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
48
Next Post
സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഒരു ഹൈടെക് അംഗണവാടി’ഒരു ദിവസം 50 ലക്ഷം കാഴ്ചക്കാര്‍ ചങ്ങരംകുളം ചിയ്യാനൂരില്‍ അംഗണവാടി നിര്‍മിച്ചത് 28 ലക്ഷം രൂപ ചിലവില്‍

സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഒരു ഹൈടെക് അംഗണവാടി'ഒരു ദിവസം 50 ലക്ഷം കാഴ്ചക്കാര്‍ ചങ്ങരംകുളം ചിയ്യാനൂരില്‍ അംഗണവാടി നിര്‍മിച്ചത് 28 ലക്ഷം രൂപ ചിലവില്‍

Recent News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
13
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
7
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
5
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025