ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി 3 പവൻ സ്വർണാഭരണം കവർന്നതായി പരാതി. തട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവിൽ സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിലെ സംഭവത്തിൽ സംഘാംഗങ്ങളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഞ്ചംഗസംഘം കാറിൽ കടത്തിക്കൊണ്ടുപോയെന്നും കാറിൽ വച്ച് നഗ്നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. 3 പവന്റെ മാല തട്ടിയെടുത്ത ശേഷം റോഡിൽ ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. സംഘത്തിലെ ചിലരെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.







