• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രവാസികളുമായി കൈകോർത്ത് സഹകരണ മേഖലയിലൂടെ ഹോർട്ടികൾച്ചർ വിപ്ലവത്തിനൊരുങ്ങി സഹകരണ വകുപ്പ്നടപ്പാക്കുക പ്ലാന്റ്,ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’മാതൃകയിൽ

cntv team by cntv team
August 10, 2025
in UPDATES
A A
പ്രവാസികളുമായി കൈകോർത്ത് സഹകരണ മേഖലയിലൂടെ ഹോർട്ടികൾച്ചർ വിപ്ലവത്തിനൊരുങ്ങി സഹകരണ വകുപ്പ്നടപ്പാക്കുക പ്ലാന്റ്,ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’മാതൃകയിൽ
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സഹകരണ വകുപ്പ് ‘പ്ലാന്റ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ’ (പിഒടി) പദ്ധതിയിലൂടെയാണ് പ്രവാസികളുടെ ഭൂമിയിൽ ഉയർന്ന നിലവാരമുള്ള പഴവർഗ്ഗ തോട്ടങ്ങൾ വളർത്തി വിളവെടുപ്പും വിപണനവും നടത്തി നിശ്ചിത കാലയളവിന് ശേഷം ഭൂമിയും തോട്ടവും ഉടമയ്ക്ക് തിരികെ നൽകുക.ആദ്യഘട്ടമായി ആഗസ്റ്റ് 12 ന് പത്തനംതിട്ട ജില്ലാ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം 50 ഏക്കറിൽ പദ്ധതിക്ക് തുടക്കമിടും. തുടർന്ന് സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കും.

പദ്ധതി നടത്തിപ്പ് പൂർണമായും കേരളത്തിലെ പ്രാഥമിക വായ്പാ കാർഷിക സംഘങ്ങളുടെ കീഴിലായിരിക്കും.ഇതിനു സന്നദ്ധമായ ഓരോ സംഘവും കുറഞ്ഞത് ഒരു ഏക്കർ വീതമുള്ള പ്ലോട്ടുകൾ കണ്ടെത്തി കുറഞ്ഞത് അഞ്ചു ഏക്കറിൽ കൃഷി ചെയ്യും.പ്രവർത്തനത്തിനായി സംഘം ഒരു നിശ്ചിത ഷെയർ വഹിക്കും. ബാക്കി സഹകരണ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും പദ്ധതി വിഹിതമായി ലഭ്യമാക്കും.ധനസമാഹരണം,തൊഴിലാളികളുടെ വിന്യാസം,വിപണനം എന്നിവയ്ക്ക് സഹകരണ സംഘങ്ങൾ മേൽനോട്ടം വഹിക്കും.കൃഷി തുടങ്ങി നാലാം വർഷം മുതൽ സംഘത്തിന് വരുമാനം കിട്ടി തുടങ്ങും.

അവോക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, കിവി, മാംഗോസ്റ്റീൻ,റംബുട്ടാൻ എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന പഴവർഗ്ഗങ്ങൾ. രണ്ടാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാനാകുന്ന ഈ മരങ്ങൾ 10-15 വർഷം വരെ സ്ഥിരമായ വരുമാനം നൽകും. വിളവെടുപ്പ് നടത്തിയ ഫലങ്ങൾ ആഭ്യന്തര, രാജ്യാന്തര വിപണികളിൽ എത്തിക്കാനായി കോ-ഓപ്പറേറ്റീവ് ഉൽപ്പന്നങ്ങൾ പ്രത്യേക ബ്രാൻഡിംഗ് നടത്തും. ജാം, സ്‌ക്വാഷ്, ഫ്രോസൺ ഫ്രൂട്ട്, ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുടെ മൂല്യവർദ്ധിത യൂണിറ്റുകളും സ്ഥാപിക്കും.

കേരളത്തെ ഹൈവാല്യു ഹോർട്ടികൾച്ചർ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും പുറമേ കാർഷിക സ്വയംപര്യാപ്തത കൈവരിക്കാനുമാകും. കേരളത്തിന്റെ കാർഷിക,സാമ്പത്തിക വളർച്ചക്കും പ്രവാസികളുടെ ഭൂമിസുരക്ഷയ്ക്കും ഒരുപോലെ പ്രയോജനകരമായ ഈ സംരംഭം സഹകരണ പ്രസ്ഥാനവും പ്രവാസി സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടും.പ്രവാസി കുടുംബങ്ങൾക്ക് വയോജന പരിപാലനം, സാന്ത്വന പരിചരണം തുടങ്ങിയ ക്ഷേമപരിപാടികളും പിഒടി പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താൻ സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.1k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
16
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
59
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
24
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
32
Next Post
ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് തിരുവനന്തപുരത്ത് പിടിയിൽ, വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റ്

ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് തിരുവനന്തപുരത്ത് പിടിയിൽ, വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റ്

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
23
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
2
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
135
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025