ചങ്ങരംകുളം : 2024-25 അധ്യയന വർഷത്തെ LSS റീവാല്യൂവേഷൻ ഫലം പ്രഖ്യാപിക്കുമ്പോൾ ആലങ്കോട് ജനത ALP സ്കൂളിന് ചരിത്ര വിജയം. റീവാല്യൂവേഷൻ ഫലത്തിൽ 5 പേർ കൂടി വിജയിച്ചു. നേരത്തെ 15 വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന LSS ഇപ്പോൾ 20 ആയി ഉയർന്നു. എടപ്പാൾ സബ്ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്കൂളിന് ഇത്രയും പേർക്ക് LSS ലഭിക്കുന്നത്. ഈ നേട്ടം ആഘോഷിക്കാൻ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിൽ പോയി മധുരം നൽകി അഭിനന്ദനം അറിയിച്ചു. സ്കൂൾ ഭരണസമിതിയും PTAയും വിജയികൾക്ക് അഭിനന്ദനവും ഭാവിയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കട്ടെയെന്നും ആശംസിച്ചു.