ചാലിശ്ശേരി:സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.കവുക്കോട് – റോയൽ ഡെന്റൽ കോളേജ് റൂട്ടിൽ ചാലിശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫൈസൽ മാസ്റ്ററുടെ വീടിന്റെ എതിർവശത്തായി എം.എം.എസ്.ഓഡിറ്റോറിയം ഉടമ സലീം മണാട്ടിലിന്റെയും,താഴത്തേതിൽ മാനുവിന്റെ മതിലിലും റോഡിൽ നിൽക്കുന്ന പോസ്റ്റിലും കൂടിയാണ് ബസ് ഇടിച്ചത്.രാവിലെ ചാലിശ്ശേരിയിൽ നിന്നും 7.30 ന് പുറപ്പെട്ട് കവുക്കോട്- റോയൽ ഡെന്റൽ കോളേജ്- കൂനംമൂച്ചി വഴി എടപ്പാളിലേക്ക് പോകുന്ന തമീം ബസ്സാണ് ഇടിച്ചത്.രാവിലെ ഇതുവഴി നേരത്തെയുള്ള ബസ് സർവീസ് ആയതിനാൽ തിരക്ക് അനുഭവപ്പെടുന്ന ബസ്സിൽ കൂടുതലും ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ ആണ് ഉണ്ടാകാറുള്ളത്.ബസ്സിന്റെ മുൻവശത്തെ ചില്ല് തകർന്നതിനാൽ മുന്നിൽ ഇരുന്നവരും, നിന്നവരും ആയ യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ ഉണ്ട്.റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ വേണ്ടി ഡ്രൈവർ ബസ് വെട്ടിച്ചതാണ് എന്നതാണ് പ്രാഥമിക വിവരം.