അർജന്റീന ഫുട്ബോൾ ടീമിന്റെ ഒക്ടോബറിലെ മത്സരങ്ങൾ അമേരിക്കയിലെന്ന് റിപ്പോർട്ടുകൾ. ഷിക്കാഗോയിൽ മെസ്സിപ്പട മെക്സിക്കോയെ നേരിടുമെന്നാണ് അർജന്റീന മാധ്യമങ്ങൾ പറയുന്നത്. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്പോൺസറും ആവർത്തിക്കുമ്പോഴാണ് മെസ്സിപ്പട അമേരിക്കയിലേക്കെന്ന
റിപ്പോർട്ടുകൾ വരുന്നത്.
അർജന്റീന ടീമുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളാണ് ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് മറ്റ് അർജന്റൈൻ മാധ്യമങ്ങളും ഇത് വാർത്തയാക്കി. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ മത്സരങ്ങൾ കളിക്കാനായിരുന്നു അർജന്റീനയുടെ പദ്ധതി. ഇത് റദ്ദായതോടെയാണ് അർജന്റീന അമേരിക്ക തെരഞ്ഞെടുത്തത്.
ഷിക്കാഗോയിൽ വച്ച് മെക്സിക്കോയുമായി ഒക്ടോബർ 8 മുതൽ 14 വരെയുള്ള തീയതികളിലൊന്നിലായിരിക്കും മത്സരം.അടുത്ത വർഷം ഫിഫ ലോകകപ്പ് നടക്കുന്നത് അമേരിക്കയിലാണെന്നതും അവിടെ ഒരു മത്സരം കളിക്കാൻ ടീം തീരുമാനിച്ചതിനായി കാരണമായി പറയുന്നു. ഒക്ടോബറിൽ കേരളത്തിൽ എത്താൻ അസൗകര്യമുള്ളതായി അർജന്റീന അറിയിച്ചതായി കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നു.