• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കോതമംഗലം അന്‍സില്‍ കൊലക്കേസ്: എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കി; വീട്ടിൽ നിന്നും കാനുകൾ കണ്ടെത്തി

cntv team by cntv team
August 6, 2025
in Crime, Latest News, UPDATES
A A
കോതമംഗലം അന്‍സില്‍ കൊലക്കേസ്: എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കി; വീട്ടിൽ നിന്നും കാനുകൾ കണ്ടെത്തി
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം: അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍.

മറ്റൊരു സുഹൃത്ത് വഴിയാണ് അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. അന്‍സിലിനെ പ്രതി പലതവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭയം മൂലം അന്‍സില്‍ പ്രതിയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴി ആസൂത്രിതമായാണ് അന്‍സിലിനെ വീട്ടിലെത്തിച്ചത്.

കേസില്‍ യുവാവിന്റെ പെണ്‍ സുഹൃത്ത് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്തുന്നതിന് യുവതി വിഷം വാങ്ങിയ കടയില്‍ തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ കൂടി കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം.

കോതമംഗലം സ്വദേശി അന്‍സിലിന് വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്നും യുവതി നേരിട്ട് എത്തി കളനാശിനി വാങ്ങി. ഒരു ലിറ്ററിന്റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. തെളിവെടുപ്പിനിടെ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിയുകയും ചെയ്തു. അന്‍സിലുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പരിഹാരം ആയില്ലെങ്കില്‍ ഇയാളെ വക വരുത്താന്‍ യുവതി ഒരു മാസം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സംഭവം നടന്ന വീട്ടിലെ സിസിടിവി ഡിവിആര്‍ കണ്ടെത്തുന്നതും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനോടൊപ്പം അന്‍സിലിന്റെ ബന്ധുക്കളുടെ മൊഴിയും യുവതിക്കൊപ്പം വരുത്തി ചോദ്യം ചെയ്യലും നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കും.

Related Posts

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു
UPDATES

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

May 3, 2026
129
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

May 3, 2026
108
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

May 3, 2026
48
ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍
UPDATES

ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

May 3, 2026
18
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്; ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് ദീപാ ദാസ് മുന്‍ഷി
UPDATES

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്; ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് ദീപാ ദാസ് മുന്‍ഷി

May 3, 2026
45
പാചകവാതക വില വർധനവ്; എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല, പിണറായി വിജയൻ
UPDATES

പാചകവാതക വില വർധനവ്; എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല, പിണറായി വിജയൻ

May 3, 2026
62
Next Post
സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസർകോടും ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസർകോടും ഓറഞ്ച് അലേർട്ട്

Recent News

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

May 3, 2026
129
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

May 3, 2026
108
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

May 3, 2026
48
ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

May 3, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025