ചങ്ങരംകുളം:മൂക്കുതലയിൽ എസ്എസ്എല്‍സിപ്ളസ്ടു,പരീക്ഷകളിൽ വിജയിച്ചവർ,എല്‍എസ്എസ്,യുഎസ്എസ് എന്‍എംഎംഎസ് വിജയികൾ,ഫ്രൊഷണൽ പരീക്ഷ വിജയികൾ എന്നിവരെ പങ്കെടുപ്പിച്ച് ഡിവൈഎഫ്ഐ മൂക്കുതല – മൂക്കുതല സൗത്ത് കമ്മിറ്റികൾ വിജയമേള സംഘടിപ്പിച്ചു.മൂക്കുതല ഒ.ആർ നഗറിൽ നടന്ന അനുമോദന ചടങ്ങ് വിഎച്ച്.ആതിരയുടെ അധ്യക്ഷതയിൽ സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.വിജയമേളക്ക് ആശംസ അർപ്പിച്ച് പഞ്ചായത്ത് അംഗങ്ങളായ എം. അജയഘോഷ്, നിഷാ ബാബുരാജ്,മുൻ പഞ്ചായത്തംഗം ടി. കോമളം, എം.പി വിജീഷ്,പി.പി.ഫിറോസ് , ഡോക്ടർ സിന്നി ശിവദാസ് ,കെ.ജി.ആനന്ദ് എന്നിവർ സംസാരിച്ചു. കെ.എ. അരുൺ സ്വാഗതവും പി.എൻ. നാഷിദ് നന്ദിയും പറഞ്ഞു.







