• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി നടപ്പിലാക്കാൻ തീരുമാനം

cntv team by cntv team
August 6, 2025
in Kerala, Latest News
A A
സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി നടപ്പിലാക്കാൻ തീരുമാനം
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി ആവിഷ്ക്കരിക്കാന്‍ തീരുമാനം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതിയില്‍ 18,000-ത്തോളം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.24-ഓളം വ്യത്യസ്ത വിഭാഗങ്ങളിലാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കോടി രൂപ ടൂറിസം വകുപ്പ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീസൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.രാജ്യത്ത് തന്നെ ആദ്യമായിട്ടായിരിക്കും ടൂറിസം മേഖലയിലെ വനിതാ സംരംഭങ്ങള്‍ക്ക് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കും.വനിതാ സംരംഭ മേഖലയിലെ മാതൃകയായി ടൂറിസവുമായുള്ള സഹകരണം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ആര്‍.ടി മിഷന്‍ സൊസൈറ്റി സി.ഇ.ഒ കെ.രൂപേഷ് കുമാറിനെയും വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു.വി.സി-യെയും ചുമതലപ്പെടുത്തി. മന്ത്രിമാര്‍ക്ക് പുറമെ അഡീഷണല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍,ടൂറിസം വകുപ്പിലെയും ധനകാര്യ വകുപ്പിലെയും വനിതാ വികസന കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
688
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
211
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
79
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
42
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
83
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
416
Next Post
സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

Recent News

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
23
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
25
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
64
സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

June 28, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025