തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 10 രൂപ വീതവും ഇന്ന് ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 75,040 രൂപയായി. ഗ്രാമിന് 9380 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7700 രൂപ തന്നെ നല്‍കേണ്ടി വരും. വെള്ളി വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 121 രൂപയായി.
രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നതിനാലാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിച്ചുയരുന്നത്. പണിക്കൂലിയും ജി എസ് ടിയുമടക്കം 80,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ ഒരു പവന്‍ ആഭരണരൂപത്തില്‍ ലഭിക്കൂ. ഈ മാസം 1,760 രൂപയാണ് പവന് വര്‍ധിച്ചത്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം ഡോളറിന് കരുത്ത് നല്‍കിയപ്പോള്‍ രൂപ ഇടിവിലാണ്. ഇന്ന് വ്യാപാരാരംഭത്തില്‍ ഡോളറൊന്നിന് 20 പൈസ കുറവിലാണ് വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 87 രൂപ 85 പൈസയായി. കഴിഞ്ഞ ദിവസം 87 രൂപ 65 പൈസയെന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.