• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം

ckmnews by ckmnews
March 10, 2026
in UPDATES
A A
കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് :നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല മണ്ഡലത്തിലെ പരുതൂരും,കപ്പൂരുമൊന്നും ഇപ്പോഴും നെല്ലു സംഭരണം പൂർത്തിയായിട്ടില്ല.എടുത്ത നെല്ലിന് പി.ആർ.എസ്. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വലിയ കാല താമസം നേരിടുന്നു.പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ മറച്ചു പിടിക്കാൻ മന്ത്രി അടക്കമുള്ളവര്‍ നാടകം കളിക്കുകയാണെന്നും ബല്‍റാം ആരോപിച്ചു.ഉത്പാദന ബോണസ് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കർഷകർക്ക് ഇരട്ടി പ്രഹരമാണെന്നും ഉത്പാദനച്ചെലവും അമ്പത് ശതമാനം ലാഭവും ചേർത്ത് താങ്ങുവില നിശ്ചയിക്കാനുള്ള സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അടുത്ത യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കുമെന്നും വി.ടി.ബൽറാം പറഞ്ഞു.കൂറ്റനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്,യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വിനോദ്, ഡി.സി.സി.ഭാരവാഹികളായ പി.വി. മുഹമ്മദ് അലി,പി.ബാലൻ,പി.മാധവദാസ്,പി.എ.വാഹിദ്,പി.ബാലകൃഷ്ണൻ,കർഷക കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ എ.പി.ശക്തി,കെ.ഷംസുദീൻ,വി.അബ്ദുള്ളകുട്ടി,ബാവ മാളിയക്കൽ,ഇ.വി.അസീസ്,ടി.സൈതലവി, പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരായ പി. എൻ.അംബിക,റംല വീരാൻകുട്ടി,കെ.ശശി രേഖ,ജയന്തി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.കൂറ്റനാട് സെന്ററിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറു കണക്കിന് കർഷകർ പങ്കെടുത്തു.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
14
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
45
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
46
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
59
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
20
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
26
Next Post
വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
19
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
21
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
41
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025