തിരുവനന്തപുരം: സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു.അർജന്റീന ഫുട്ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒക്ടോബറിൽ കേരളത്തിൽ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഒക്ടോബറിൽ വരുമെങ്കിൽ മാത്രമേ തങ്ങൾക്ക് താത്പര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് നേരത്തേ മന്ത്രി പ്രതികരിച്ചിരുന്നത്. മെസ്സി വരുമെന്നറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് – എന്നാണ് കായികമന്ത്രി അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ മെസ്സി വരില്ലെന്ന് മന്ത്രി സ്ഥിരീകരിക്കുകയാണ്. ജൂണില്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് താഴെ