കൂറ്റനാട്:മേഴത്തൂർ സെൻ്ററിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി.കടക്കേച്ചാൽ ഗണേശൻ എന്ന ആനയാണ് തിങ്കളാഴ്ച കാലത്ത് പത്ത് മണിയോടെ ഇടഞ്ഞത്. മേഴത്തൂർ അംബേദ്കർ നഗർ റോഡിലേക്ക് ഓടിക്കയറിയ ആന പ്രദേശത്ത് ഒരു മണിക്കൂറോളം ജനങ്ങളെ ആശങ്കയിലാക്കി.പിന്നീട് പതിനൊന്നരയോടെ ആനയെ തളച്ചു