ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഗൈഡ്സ് യൂണിറ്റിൻ്റെ ത്രിദിന സഹവാസ ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.നവംബർ 8 മുതൽ 10 വരെ നടന്ന ത്രിദിന സഹവാസ ക്യാമ്പ്ഉദ്ഘാടനം ഡോക്ടർ അബ്ദുൽ ഹസീബ് മദനി നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് മുസ്തഫ കിഴിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി.വി വില്ലിഗ്ടൺ സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ സുമിതടിഎസ്നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി അനിൽ കെ ആശംസകൾ അർപ്പിച്ചു.വിവിധ സെഷനുകളിലായി ഡിഒസി ഗൈഡ് ഷൈബി പാലക്കൽ ,ട്രെയിനിംഗ് കൗൺസിലർസുജാ രാജേഷ് , ഗൈഡ്സ് യൂണിറ്റ്എടപ്പാൾ സെക്രട്ടറി മഹേശ്വരി,ഗൈഡ് എഡിഒസി ഷെർലി, മുഹമ്മദ് ഷെരീഫ് എം ടി എന്നിവർ ക്ലാസുകൾ നയിച്ചു