സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് കുട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചർച്ചകൾ നടത്തി തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.ഏപ്രിൽ – മെയ് വേനലവധി പുന:ക്രമീകരിക്കുന്നത് പരിശോധിക്കും. തീരുമാനം എടുത്തിട്ടില്ല. തന്റെ അഭിപ്രായമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തീരുമാനം ആയി എന്ന് കരുതി നാളെ മുതൽ സമരം വേണ്ട. കൂട്ടായ ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.