• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

cntv team by cntv team
July 28, 2025
in Kerala
A A
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍പെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. വയനാട്, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.അതേസമയം മധ്യകേരളത്തിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണുണ്ടാവുന്നത്. എറണാകുളത്തും കോട്ടയത്തും വീടുകൾ തകർന്നു. ആലപ്പുഴ കുട്ടനാട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. എറണാകുളം എടത്തല തേവക്കലിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. തേവയ്ക്കൽ സ്വദേശി ലൈജുവിന്റെ രണ്ടര വർഷം മുൻപ് മാത്രം നിർമ്മിച്ച വീടാണ് തകർന്നത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ലൈജു തലതാരിഴ്യ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ 19 വീടുകൾക്കും, കോട്ടയത്ത് 172 വീടുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. എന്നാൽ നിലവിൽ കനത്ത മഴയ്ക്ക് ശമനമുണ്ട്.

Related Posts

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും
Kerala

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
50
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്
Kerala

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
111
സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും
Kerala

സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

November 9, 2026
27
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
156
GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB
Kerala

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
24
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ
Crime

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
242
Next Post
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; മുഖ്യപ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടി പൊലീസ്

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; മുഖ്യപ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടി പൊലീസ്

Recent News

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

November 11, 2026
174
കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

November 11, 2026
47
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

November 11, 2026
92
കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

November 11, 2026
150
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025