എടപ്പാൾ:അയിലക്കാട് അയിനിചിറയിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസിന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും, സിവിൽ ഡിഫൻസും,നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് ആറുമണിയോട് കൂടിയാണ്
ഖൈസ് ഉള്‍പ്പടെയുള്ള
ആറംഗ സഘം കുളിക്കാനായി അയിനിചിറയിൽ എത്തിയത്.നീന്തുന്നതിനിടെ ഖൈസിനെ കാണാതാവുകയായിരുന്നു.രാത്രി 12.45ലോടെ സ്കൂബ സംഘം തിരച്ചിൽ നിർത്തിയിരുന്നു.അതിനു ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ അവർ കുളിക്കാൻ ഇറങ്ങിയ ഭാഗത്തു നിന്നും രാത്രി ഒന്നര മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിപോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും