• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

‘വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം’; സാംസ്‌കാരിക പ്രവർത്തകർ

cntv team by cntv team
July 26, 2025
in Kerala
A A
‘വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം’; സാംസ്‌കാരിക പ്രവർത്തകർ
0
SHARES
111
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശം തുടരുന്ന സാ​ഹചര്യത്തിൽ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. വെളളാപ്പളളിയുടെ പരാമർശങ്ങൾ കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തെ ബാ​ധിക്കുമെന്ന ആശങ്കയും സാംസ്കാരിക പ്രവർത്തകർ പങ്കുവെച്ചു. മതസൗഹാർദത്തെ തകർക്കുന്ന വർഗീയ പ്രസ്താവനകൾക്കെതിരെ ഉദ്യോ​ഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.സാഹോദര്യത്തിന്റെയും ജാതിമതങ്ങൾക്കതീതമായ സ്‌നേഹത്തിന്റെയും സന്ദേശം പടർത്തിയ വ്യക്തിയാണ് ശ്രീ നാരായണഗുരു. ആ ​ഗുരുവിന്റെ പേരിലുളള സംഘടനയുടെ ഉന്നത സ്ഥാനത്തിരുന്നാണ് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വർഗീയ പരാമര്‍ശം നടത്തുന്നത്. കേരളത്തിന്റെ മതസൗഹാർദത്തിനും ശ്രീനാരായണ മൂല്യങ്ങൾക്കും എതിരാണിതെന്നും പ്രവർത്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. നവോത്ഥാനം എന്ന പദത്തെ തന്നെ പരിഹാസ്യവും അശ്ലീലവും ആക്കുന്ന പ്രവർത്തിയാണ് കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രസിഡന്റായ വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താനവനയിൽ പറയുന്നു.വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളിയുടെ ഗൂഢ ലക്ഷ്യം കേരള ജനത തള്ളിക്കളയേണ്ടതാണ്. കേരളത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് സംഘപരിവാറിനു വേണ്ടി പണിയെടുക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും സാസ്കാരിക പ്രവർത്തകർ വിമർശിച്ചു.മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയതിൽ വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘവും നേരത്തെ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നായിരുന്നു ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാന്‍ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്. സാമൂഹീക നീതിയുടെ കാവല്‍ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.എസ്എന്‍ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികള്‍ വെള്ളാപ്പള്ളി നടേശന്‍ വിറ്റുതുലച്ചു. മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന്റെ അന്തകനാണ്. വെള്ളാപ്പള്ളിയുടെ കഴിഞ്ഞ 29 വര്‍ഷത്തെ കിരാത വാഴ്ചയിലൂടെ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനുമുണ്ടായിട്ടുള്ള അപചയവും അധഃപതനവും വിവരണാതീതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

Related Posts

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

July 26, 2025
വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ
Kerala

വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ

July 26, 2025
20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല
Kerala

20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല

July 26, 2025
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

July 26, 2025
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി
Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി

July 26, 2025
കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്
Kerala

കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

July 26, 2025
Next Post
പർദ ധരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനെത്തി സാന്ദ്ര തോമസ്

പർദ ധരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനെത്തി സാന്ദ്ര തോമസ്

Recent News

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു

July 26, 2025
ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി; ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ പുറത്താക്കി

ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി; ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ പുറത്താക്കി

July 26, 2025
ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സീബ്ര ലൈനുകള്‍ മാഞ്ഞു’അപകട സാധ്യത ഏറുന്നു

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സീബ്ര ലൈനുകള്‍ മാഞ്ഞു’അപകട സാധ്യത ഏറുന്നു

July 26, 2025
സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശ്വൂര്‍ അടക്കം മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശ്വൂര്‍ അടക്കം മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

July 26, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025