• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കാര്‍ഗില്‍ വിജയ് ദിവസ്’: ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

cntv team by cntv team
July 26, 2025
in National
A A
കാര്‍ഗില്‍ വിജയ് ദിവസ്’: ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘

ഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അര്‍പ്പിച്ചു. ‘കാര്‍ഗില്‍ വിജയദിനത്തില്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാന്‍ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’- രാജ്‌നാഥ് സിംഗ് എക്‌സില്‍ കുറിച്ചു.കാര്‍ഗില്‍ വിജയ ദിവസത്തില്‍ മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്’- എന്നാണ് രാഷ്ട്രപതി എക്‌സില്‍ കുറിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന്റെ 26-ാം വാര്‍ഷികം വിപുലമായിത്തന്നെ ആഘോഷിക്കുകയാണ് രാജ്യം.ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഡ്രോണ്‍ ഷോ, വീരമൃത്യു വരിച്ച സൈനികരുമായി മുഖാമുഖം, സാംസ്‌കാരിക പരിപാടികള്‍, പദയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും.വീരമൃത്യു വരിച്ച സൈനികര്‍ക്ക് ‘ഇ ശ്രദ്ധാഞ്ജലി’ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുളള സൗകര്യം ഒരുക്കും. കാര്‍ഗില്‍ വീരഗാഥകള്‍ കേള്‍ക്കാനുളള ഓഡിയോ അപ്ലിക്കേഷനും പുറത്തിറക്കും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കാര്‍ഗില്‍ യുദ്ധചരിത്രം കേള്‍ക്കാനാകും. പൊതുജനങ്ങള്‍ക്ക് നിയന്ത്രണരേഖയിലെ ചില പ്രധാന സ്ഥലങ്ങള്‍ കാണാനുളള സൗകര്യവുമൊരുക്കും.1999 മെയ് എട്ടിന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം ജൂലൈ 26-നാണ് അവസാനിച്ചത്. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമാണ് അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഇന്ത്യ ടൈഗര്‍ ഹില്ലുള്‍പ്പെടെയുളള പോസ്റ്റുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

Related Posts

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
285
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
113
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
164
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
263
റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ
National

റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

November 9, 2026
170
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല
National

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

November 6, 2026
65
Next Post
ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Recent News

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

November 13, 2026
827
ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

November 13, 2026
279
ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

November 13, 2026
49
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

November 13, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025