ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ് എക്കണോമിക്സ് വിഭാഗം എച്ച് ഒ ഡി ഡോക്ടർ എം വി.ബുഷറ നിർവഹിച്ചു.കോളേജിൽ ആദ്യമായി ആരംഭിക്കുന്ന ബി എ എക്കണോമിക്സ് ഹോണേഴ്സ് ഡിഗ്രി വിദ്യാർഥികൾക്കായി എക്കണോമിക്സിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ അവർ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .ഡോക്ടർ എം കെ ബൈജു ,പിപിഎം അഷ്റഫ്,കുഞ്ഞുമുഹമ്മദ് പന്താവൂർ, പി ഈ. സലാം മാസ്റ്റർ, കെ.സുഷമ, എൻ കെ. രേഷ്മ എന്നിവർ പ്രസംഗിച്ചു.പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഫസ്റ്റ് ഇയർ ബാച്ചിൽ ഏതാനും കുട്ടികൾക്കു കൂടി പ്രവേശനം നൽകാൻ കഴിയും എന്നും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു