എടപ്പാൾ :കെട്ടിടത്തിന് മുകളില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെസ്റ്റ് ബംഗാള്‍ ദിനാജ്പൂര്‍ സ്വദേശി മുസ്ഫീക് ആലം (22)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച കാലത്ത് എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്.കെട്ടിട നിര്‍മാണ തൊഴിലാളിയായ മുസ്ഫീക് റഹ്മാന്‍ ഇവിടെ ജോലിക്ക് എത്തിയതായിരുന്നു.കാലത്ത് ജോലിക്ക് എത്തിയ സഹപ്രവര്‍ത്തകരാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി.മൃതദേഹം നടപടിക്രമങ്ങള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും











