ചങ്ങരംകുളം:പന്താവൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു.തൃശ്ശൂര്‍ അശ്വനി ഹോസ്പിറ്റലിലെ ജീവനക്കാരായ രാജു(58)ജനെറ്റ്(25)നിഖില്‍(58)അക്ഷയ് സഞ്ജീവ്(24)അക്ഷയ് സത്യദേശ്(22)എന്നിവര്‍ക്കാണ് പരിക്കേറ്റത്.രാജു,ജനറ്റ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം.അശ്വനി ഹോസ്പിറ്റല്‍ ജീവനക്കാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ പ്രദേശവാസികള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തില്‍ വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു.ചങ്ങരംകുളം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു











