• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,പവന് വില 75,000ത്തിന് മുകളില്‍

cntv team by cntv team
July 23, 2025
in Business
A A
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,പവന് വില 75,000ത്തിന് മുകളില്‍
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കേരളത്തില്‍ പവന്‍ വില മുക്കാല്‍ ലക്ഷം രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 75000 രൂപ കടന്നു. 75040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കാറുള്ളത്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

April 18, 2026
70
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

April 17, 2026
119
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില
Business

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില

April 16, 2026
350
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
Business

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

April 14, 2026
49
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്

April 13, 2026
60
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

April 11, 2026
62
Next Post
വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ

വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ

Recent News

നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക് വിഭാഗം ഒന്നടങ്കം രാജിവെച്ചു

നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക് വിഭാഗം ഒന്നടങ്കം രാജിവെച്ചു

April 18, 2026
103
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

April 18, 2026
70
ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

April 18, 2026
217
വാല്‍പ്പാറ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും സന്തോഷ് കുമാര്‍ എംപിയും

വാല്‍പ്പാറ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും സന്തോഷ് കുമാര്‍ എംപിയും

April 18, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025