ചങ്ങരംകുളം:വിശുദ്ധിയുടെ പ്രകാശത്തിൽ ജനതയെ മുന്നോട്ട് നയിക്കാൻ,ദൗത്യബോധത്തോടെയും ദീർഘദർശനത്തോടെയും യൂത്ത്ഫുള്‍ മുജാഹിദ് സമൂഹത്തെ സജ്ജമാക്കുന്നതിന് വേണ്ടി ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ജൂലൈ മുതൽ സെപ്റ്റംബർ വരെ “RISE UP (Lead and more)” എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയ്നിൻ്റെ ഭാഗമായി ഐ എസ് എം ചങ്ങരംകുളം മണ്ഡലം യൂത്ത് ഗാതറിംഗ് സംഘടിപ്പിച്ചു.ശാഖ, മണ്ഡലം തലങ്ങളിൽ പ്രവർത്തകർക്ക് ആത്മീയ ഉണർവും സമൂഹദൗത്യ ബോധവും നൽകുന്നതിനൊപ്പം നേതൃത്വവികസനവും പ്രബോധനവും ലക്ഷ്യമിടുന്നതാണ്
കാമ്പയിനിൻ്റെ പ്രവർത്തനങ്ങൾ.
ഐ എസ് എം ചങ്ങരംകുളം മണ്ഡലം പ്രസിഡൻ്റ് ഫാസിൽ ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ച സംഗമം കെ എൻ എം ചങ്ങരംകുളം മണ്ഡലം പ്രസിഡൻ്റ് ഹമീദ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രതിനിധി ബീരാവു മൂക്കുതല,ഐ എസ് എം ജില്ലാ സെക്രട്ടറി ഫൈസൽ ബാബു സലഫി ,വൈ : പ്രസിഡൻ്റ് അഫ്സൽ പൊന്നാനി ,മുഹമ്മദ് ഫാറൂഖ് കുറ്റിപ്പുറം,ശിഹാബുദ്ദീൻ മാസ്റ്റർ വളവന്നൂർ യാസിർ അൻസാരി, അർഷാദ് പള്ളിക്കര , ആദിൽ എം അലി തുടങ്ങിയവർ സംസാരിച്ചു.പ്രമാണങ്ങൾ സമീപനങ്ങൾ വ്യതിയാനങ്ങൾ എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 3 ന്ന് വളയംകുളം എം വി എം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘യഖീൻ’ ആദർശ പാഠശാല, സെപ്: 5 ന് മൂക്കുതലയിൽ നടക്കുന്ന മണ്ഡലം യൂത്ത് വൈബ്,ശാഖാ യൂത്ത് ഗാതറിംഗ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് സംഗമം അന്തിമ രൂപം നൽകി.








