• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച് കേരളം; കേരളത്തിന്റെ ജലവിമാനം കൊച്ചിയിലെത്തി

ckmnews by ckmnews
November 10, 2024
in UPDATES
A A
സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച് കേരളം; കേരളത്തിന്റെ ജലവിമാനം കൊച്ചിയിലെത്തി
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിന്റെ ജലവിമാനം കൊച്ചി കായലലിൽ ലാൻഡ് ചെയ്തു. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു പ‍േർക്ക് യാത്ര ചെയ്യാൻ‌ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. ചെണ്ടമേളവുമായാണ് സീപ്ലയിനെ സ്വീകരിച്ചത്. കൊച്ചി കായലിൽ ലാൻഡ് ചെയ്ത വിമാനത്തിന് കളക്ടർ അടക്കമുള്ള സംഘം വൻ സ്വീകരണമാണ് നൽകിയത്. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കൽ നാളെ നടക്കുക. കൊച്ചി ബോൾഗാട്ടിയിൽ നിന്നാണ് പരീക്ഷണ പറക്കൽ നടക്കുന്നത്. ആറു മാസത്തിനകം പദ്ധതി കൊമേഴ്‌സ്യൽ ട്രാൻസ്‌പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് സീപ്ലെയിൻ. വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ ഒരുതവണ കേരളം ഉപേക്ഷിച്ച പദ്ധതിയാണ് സീ പ്ലെയിൻ. അന്ന് പദ്ധതിയോട് മുഖം തിരിച്ച സിപിഐഎം ഇന്ന് സി പ്ലെയിൻ പറത്താൻ മുന്നിൽ നിൽക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിൻ. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ യാഥാർഥ്യമാക്കുന്നത്. അഷ്ടമുടി, പുന്നമടക്കായലുകളിലും മൂന്നാർ, ബോൾഗാട്ടി, ബേക്കൽ എന്നിവിടങ്ങളിലും വാട്ടർ എയറോഗ്രാം ഒരുക്കി സർക്യൂട്ട് ടൂർ ആയിരുന്നു പദ്ധതി. 2020-ൽ രാജ്യത്ത് ആദ്യമായി ഗുജറാത്തിൽ സി പ്ലെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലേക്ക് പോയ സി പ്ലെയിൻ ഇന്ധം നിറയ്ക്കുന്നതിനായി കൊച്ചി കായലിലിറക്കിയപ്പോൾ, നഷ്ടപ്പെട്ട പദ്ധതിയെ കേരളം വീണ്ടും ഓർത്തു. ഒന്നാം പിണറായി സർക്കാർ പദ്ധതിയോട് മുഖം തിരിച്ചെങ്കിലും രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. പ്രതിഷേധക്കാരുമായി സർക്കാർ സമവായത്തിലെത്തി. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്‌ളെയിൻ പദ്ധതിക്ക് ഉപയോഗിക്കുന്നത്. എയർ സ്ട്രീപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയിൽ വിമാനമിറങ്ങുന്നു എന്നതും പദ്ധതിയുടെ കൗതുകം.

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ

കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025