• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ

cntv team by cntv team
July 21, 2025
in UPDATES
A A
കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ
0
SHARES
756
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കരിപ്പൂരിൽ ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്. സൂര്യയുടെ ലഗേജ് ഏറ്റുവാങ്ങാൻ എത്തിയ മലപ്പുറത്തുകാരായ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. പാലക്കാട്ട് 335 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി.

കരിപ്പൂരിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ലഗേജ് ബാഗിനുള്ളിൽ ഭക്ഷണ വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ എംഡി എംഎ പൊലീസ് വിദഗ്ധമായാണ് പിടികൂടിയത്. കൈവശമുള്ളത് എംഡി എം എ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലർത്താനാണ് സൂര്യ ശ്രമിച്ചത്. ലഗേജ് ഏറ്റുവാങ്ങാൻ 2 കാറുകളിൽ എത്തിയ മലപ്പുറം മൂന്നിയൂർ സ്വദേശികളായ 2 പേരും പരപ്പനങ്ങാടി സ്വദേശിയും പിന്നാലെ പൊലീസ് പിടിയിലായി

മുൻപ് ഒമാനിൽ ജോലി ചെയ്തിരുന്ന സൂര്യ ജോലി ആവശ്യാർഥം ഈ മാസം 16നാണ് വീണ്ടും ഒമാനിലേക്ക് പോയത്. മുൻപ് സൂര്യക്ക് പരിചയമുണ്ടായിരുന്ന ഒമാനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കണ്ണൂർ സ്വദേശി നൗഫലാണ് വിസയും ടിക്കറ്റും നൽകിയത്. നൗഫലിന് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട്ട് 335 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് ആലുങ്കൽ സ്വദേശി ഫാസിൽ, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്തു വച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.

Related Posts

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു
UPDATES

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
318
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
UPDATES

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
74
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ
UPDATES

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
42
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും
UPDATES

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
26
അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്
UPDATES

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

July 7, 2026
124
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു
UPDATES

വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

July 7, 2026
30
Next Post
തൃശൂരില്‍ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

തൃശൂരില്‍ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

Recent News

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 7, 2026
26
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
37
ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

July 7, 2026
42
ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

July 7, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025