ചാലിശ്ശേരി: ചാലിശ്ശേരിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.ചാലിശ്ശേരിയിൽ നിന്നു ചങ്ങരംകുളം റോഡിൽ ആണ് ഒരേ സമയം ഏഴ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാവിലെ 11:30യോടെയാണ് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു ചാലിശ്ശേരി സ്വദേശിയായ ജോൺസൺ ആണ് പരിക്കേറ്റത്. ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ബസ്സിനു മുൻപിൽ ഓട്ടോ വന്നത്തിനെ തുടർന്ന് ബസ് വെട്ടിക്കാൻ ശെമിച്ചപ്പോൾ ഓട്ടോയിലും തുടർന്ന് അഞ്ചു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.1 ബസും, 3 ഓട്ടോറിക്ഷകളും, 2 കാറുകളും, 1 ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.