മലപ്പുറം : മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ റബ്ബറൈസ് ചെയ്യുന്നതിന് ആറു കോടി രൂപയുടെ ഭരണാനുമതി കിട്ടിയതായി പി. ഉബൈദുള്ള എംഎൽഎ അറിയിച്ചു. ഇവയുടെ സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി നിർമാണപ്രവൃത്തികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.മൊറയൂർ അരിമ്പ്ര പൂക്കോട്ടൂർ റോഡ്, മൊറയൂർ എടപ്പറമ്പ് കിഴിശ്ശേരി റോഡ്, നരിയാട്ടുപാറ നെന്മിനി ചർച്ച് റോഡ്, വള്ളുവമ്പ്രം വളമംഗലം പൂക്കൊളത്തൂർ റോഡ്, ഇരുമ്പുഴി മേൽമുറി, മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപ്പാസ് റോഡ് (സെക്കൻഡ് റീച്ച്) എന്നിവയ്ക്ക് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റബ്ബറൈസ് ചെയ്യാൻ ഒരു കോടി വീതമാണ് അനുവദിച്ചത്.