ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് രാമായണ പാരായണത്തിന് തുടക്കമായി.ചടങ്ങിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റും പ്രദേശത്തെ ഗുരുസ്വാമിയുമായ ടി.കൃഷ്ണൻ നായർ കുട്ടികൾക്ക് രാമായണത്തെക്കുറിച്ചും പിന്നിട് രാമായണ പാരായണത്തിനും തുടക്കം കുറിച്ചു.അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി വി.വി.മുരളിധരൻ,ജില്ലാ ട്രഷറർ ശ്രീകാന്ത് കാലടി ത്തറ,ഹെഡ്മിസ്ട്രസ് ടി.പി. സുമ, സ്റ്റാഫ് സെക്രട്ടറി കെ.സി.സൗമ്യ ഷാജി എന്നിവർ പ്രസംഗിച്ചു.











