• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിൻഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍

cntv team by cntv team
July 17, 2025
in Latest News, Sports
A A
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിൻഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജമൈക്ക: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 37കാരനായ റസല്‍ വ്യക്തമാക്കി. അഞ്ച് മത്സര പരമ്പയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ റസലിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസലിന്‍റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍.വെസ്റ്റ് ഇന്‍ഡീസിനായി കളിക്കാന്‍ കഴിഞ്ഞത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത അഭിമാനമാണെന്നും കുട്ടിയായിരുന്നപ്പോൾ വിന്‍ഡീസ് കുപ്പായത്തില്‍ കളിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വളര്‍ന്നു യുവതാരങ്ങള്‍ക്ക് പ്രചോദനമായി വിന്‍ഡീസ് ജേഴ്സിയില്‍ തന്നെ അടയാളപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും വിടവാങ്ങൽ കുറിപ്പില്‍ റസല്‍ പറഞ്ഞു. വിന്‍ഡീസിനായി കളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഹോം ഗ്രൗണ്ടില്‍ കുടുംബത്തിന് മുന്നില്‍ അവസാന മത്സരം കളിക്കാനാവുന്നുവെന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും റസല്‍ പറഞ്ഞു.2019 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനായി ടി20 ക്രിക്കറ്റില്‍ മാത്രമാണ് റസല്‍ കളിക്കുന്നത്. വിന്‍ഡീസ് കുപ്പായത്തില്‍ 84 ടി20 മത്സരം കളിച്ച റസല്‍ 22 റണ്‍സ് ശരാശരിയിലും 163.08 സ്ട്രൈക്ക് റേറ്റിലും 1078 റണ്‍സ് നേടി. 71 റണ്‍സാണ് മികച്ച സ്കോര്‍. പേസ് ഓള്‍ റൗണ്ടര്‍ കൂടിയായ റസല്‍ 61 വിക്കറ്റുകളും സ്വന്തമാക്കി. കരിയറില്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് റസല്‍ വിന്‍ഡീസിനായി കളിച്ചത്. 56 ഏകദിനങ്ങളിലും വിന്‍ഡീസിനായി കളിച്ച റസല്‍ നാല് അര്‍ധസെഞ്ചുറികള്‍ അടക്കം 130 പ്രഹശേഷിയിലും 27.21 ശരാശരിയിലും 1034 റണ്‍സും നേടി. 92 റണ്‍സാണ് ഏകദിനത്തിലെ മികച്ച സ്കോര്‍. ഏകദിനങ്ങളില്‍ 70 വിക്കറ്റും റസലിന്‍റെ പേരിലുണ്ട്.2012ലും 2016ലും ടി20 ലോകകപ്പില്‍ കീരീടം നേടിയ വിന്‍ഡീസ് ടീമില്‍ അംഗമായിരുന്ന റസല്‍ അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ വിവിധ ടി20 ലീഗുകളില്‍ സജീവമായ റസല്‍ 561 ടി20 മത്സരങ്ങളില്‍ നിന്ന് 9316 റണ്‍സും 485 വിക്കറ്റുകളും നേടിയിട്ടുണ്ട്. സമീപകാലത്ത് വിന്‍ഡീസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സൂപ്പര്‍ താരമാണ് റസല്‍. 29കാരനായ നിക്കോളാസ് പുരാനും അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
Latest News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
165
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
28
Next Post
ശ്രീ ശാസ്താ സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് രാമായണ പാരായണത്തിന് തുടക്കമായി

ശ്രീ ശാസ്താ സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് രാമായണ പാരായണത്തിന് തുടക്കമായി

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
197
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025