ചങ്ങരംകുളം:പത്മപ്രഭാ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനെ ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഹൃദ്യമായ സ്വീകരണം നൽകി ആദരിച്ചു.പരിപാടിയുടെ ഭാഗമായി കൂട്ടായ്മയിലെ മെമ്പർമാരുടെ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ചങ്ങരംകുളം പ്രവാസി കൂട്ടായ്മ എക്സലൻസ് അവാർഡ്സ് എന്ന പേരിൽ വർഷം തോറും പരിപാടി സംഘടിപ്പിക്കാറുണ്ട്.കേരള മാപ്പിള കലാഭവൻ പുരസ്കാര ജേതാവ് താഹിർ ഇസ്മായിൽ,ഓപ്പറേഷൻ സിന്ധൂർ ദൗത്യത്തിൽ പങ്കെടുത്ത സി വി അബ്ദുറഹ്മാൻ,എംജി യൂണിവേഴ്സിറ്റിയിലെ ബിഎഡ്(കൊമേഴ്സ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷ ഹിസാന എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ലീലാകൃഷ്ണന്റെ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം,കൂട്ടായ്മ മെമ്പർ ഹമീദ് ചങ്ങരംകുളത്തിന്റെ ഇപ്പിനു, മറ്റൊരു മെമ്പർ കെ പി ജെ പുറങ്ങിന്റെ ചെമന്ന മനുഷ്യൻ,ഒന്നും ഒന്നും വെറുതെയല്ല എന്നീ പുസ്തകങ്ങളും കുട്ടികൾക്ക് സമ്മാനമായി നൽകി.ചടങ്ങിന് ആവേശഭരിതമായ ജനപങ്കാളിത്തം ഉണ്ടായിരുന്നു.ചെയർമാനും, കൂട്ടായ്മ ഉപദേശകസമിതിയംഗവുമായ സെയ്ദ് മുഹമ്മദ് അൽ തഖ്‌വ ഉദ്ഘാടനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം
നടത്തി. ഇന്നത്തെ സമൂഹത്തിൽ മാനവികത,മതസൗഹാർദ്ദം, സ്‌നേഹം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും, അതിൽ യുവതലമുറയുടെ ഉത്തരവാദിത്തത്തെ കുറിച്ചും ആഴത്തിൽ സംസാരിച്ചു. താഹിർ ഇസ്മായിൽ തന്റെ ആശംസ പ്രസംഗത്തിൽ,ചങ്ങരംകുളത്തുകാരുടെ അഭിമാനമായ ആലങ്കോട് ലീലാകൃഷ്ണന്റെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും ഓർമ്മപ്പെടുത്തി.കൂട്ടായ്മ അംഗം അഷ്റഫ് പന്താവൂർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുംവരും തലമുറയ്ക്ക് അവലംബമാകേണ്ട മൂല്യങ്ങളെ കുറിച്ചും സംസാരിച്ചു. കൂട്ടായ്മ മെമ്പർമാരായ അബി പെരുമുക്ക്,ജബ്ബാർ സി വി,കുഞ്ഞുമുഹമ്മദ്,ഷംസു കുരിക്കൾ,മൻസൂർ പാറക്കൽ,മൻസൂർ പന്താവൂർ,സലീം,സുബൈർ, അശോകൻ, ശാഹുൽ ഹമീദ്,അബ്ദുൽ ഗഫൂർ കെ വി, ക്‍ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.കൂട്ടായ്മയുടെ ട്രഷറർ നൗഷാദ് പെരുമ്പാൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ ജാസിം മുല്ലപ്പള്ളി സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ സലീം കെ വി നന്ദിയും പറഞ്ഞു.







