ചങ്ങരംകുളം:ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ആലംകോട് ഗ്രാമപഞ്ചായത്തിന് മുൻ കാലങ്ങളിൽ നേതൃത്വം നൽകിയ എം.എം. കുഞ്ഞാലൻ ഹാജി, സഖാവ് എം.പി കുട്ടൻ നായർ, പി.ടി. സുബ്രമണ്യൻ തുടങ്ങിയ മൺമറഞ്ഞ പൂർവ്വികരായ നേതാക്കളെ വിസ്മരിച്ച് പഞ്ചായത്ത് കെട്ടിടത്തിന് ഇ.എം എസ്സിൻ്റെ പേര് നാമകരണം ചെയ്യുന്നതിന് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.ഭരണ സമിതി യോഗത്തില്‍ വിയോചിപ്പ് രേഖപ്പെടുത്തിയ യുഡിഎഫ് മെമ്പര്‍മാര്‍ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തുകയും ചെയ്തു.പഞ്ചായത്തിലെ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ബോർഡ് യോഗത്തിൽ അജണ്ട വെക്കുകയോ,അതിന്മേൽ യുക്തമായ തീരുമാനമെടുക്കുകയോ ചെയ്യാതെയാണ് ഭരണ സമിതി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കി ജനങ്ങളെ അപാഹസിക്കുന്നതെന്നും യുഡിഎഫ് മെമ്പര്‍മാര്‍ ആരോപിച്ചു.ആലംകോട് ഗ്രാമപഞ്ചായത്തുമായി പുലബന്ധം പോലുമില്ലാത്ത ഒരാളുടെ പേരിലേക്ക് ഗ്രാമപഞ്ചായത്തിനെ നാമകരണം ചെയ്യുന്നതിനെ യു ഡി എഫ് ബഹുജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പരമായും നിയമപരമായും നേരിടുമെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു.പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഗ്രാമീണ റോഡുകൾ പൊട്ടി പൊളിഞ്ഞ് താറുമാറായികിടക്കുകയാണ്, സ്ട്രീറ്റ് ലൈറ്റ് റിപ്പയർ മുടങ്ങിയിട്ട് മാസങ്ങളായി, തെരുവ് നായ് ശല്യം,കൃഷി നാശം വിതക്കുന്ന പന്നി ശല്യം എന്നിവ രൂക്ഷമായി തുടരുകയാണ്.സാധാരണക്കാർക്ക് കിട്ടേണ്ട വെക്തികത ആനുകൂല്യങ്ങൾ നൽകാതെ വൈകിപ്പിക്കുന്നതടക്കം നിരവധി ജനകീയ പ്രശ്നങ്ങൾ നിലനില്‍ക്കെ പാർട്ടി അജണ്ടകൾ മാത്രമാണ് യോഗത്തില്‍ നടപ്പാക്കുന്നതെന്നും എന്നും പ്രതിപക്ഷ മെമ്പർമാർ ചൂണ്ടിക്കാട്ടി.മെമ്പർമാരായ അബ്ദുസലാം എന്ന കുഞ്ഞു, സി.കെ. അഷ്റഫ്, സുജിത സുനിൽ, ആസിയ ഇബ്രാഹിം, മൈമൂന ഫാറൂഖ്, ശശി പുക്കേ പുറത്ത്, സുനിത ചെർളശ്ശേരി ,തസ്നീം അബ്ദുൾ ബഷീർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.