ചങ്ങരംകുളം:പഴയ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാലിന്യം കുമിഞ്ഞു കൂടിയിട്ടും മാലിന്യം നീക്കം ചെയ്യാന്‍ അധികാരികൾ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് പരാതി.ബസ്സ്സ്റ്റാൻഡ് ഉൾപ്പെടുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ ബസ്സിന് കാത്തു നില്‍കുകയും ചെയ്യുന്ന സ്ഥലത്താണ് മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നത്.മഴക്കാലത്ത് പകർച്ചാ വ്യാധി ഉൾപ്പെടെ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് എത്രയും പെട്ടെന്ന് പരിസരം വൃത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അടിയന്തര പ്രധാന്യത്തോടെ മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി കൈകൊള്ളണമെന്നും ആലങ്കോട് മണ്ഡലം യൂത്ത്കോൺഗ്രസ് കമ്മിറ്റി ആവിശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് നസറുദ്ധീൻ പന്താവൂർ,അബുതാഹിർ,വിദ്യ വിനോദ്, ശിഹാബ്,അഷ്‌കർ, അനില വളയംകുളം,ആഷിക്ക്,അൻവർ എന്നിവർ സംസാരിച്ചു