• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

cntv team by cntv team
July 13, 2025
in Kerala
A A
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ
0
SHARES
256
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.

Related Posts

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ
Kerala

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
122
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ
Kerala

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
161
ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്

March 14, 2026
53
ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്
Kerala

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

March 14, 2026
403
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
Crime

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

March 14, 2026
322
‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ
Kerala

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

March 14, 2026
142
Next Post
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Recent News

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
122
യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

March 14, 2026
82
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
161
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

March 14, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025