പഞ്ചായത്ത് അംഗത്തിനും ഭർത്താവിനുമെതിരെ മാനസിക പീഡനം ആരോപിച്ച് കത്തെഴുതി വച്ച ശേഷം മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ആറന്മുള പഞ്ചായത്തിൽ കോട്ടയ്ക്കകം ജംക്ഷനിൽ കഴിഞ്ഞ 15 വർഷക്കാലമായി ചായക്കട നടത്തിക്കൊണ്ടിരുന്ന ബിജു.ബി (55) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറുപ്പ് കണ്ടെത്തിയത്. പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും നിരന്തരമായ മാനസിക പീഡനത്തിലാണ് താൻ ജീവനൊടുക്കുന്നതെന്ന് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് വിവരം.











