• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

12 വർഷം പഴക്കമുള്ള കാറിന് ‘സംസ്‌കാര ചടങ്ങ്’; 1500 പേർ പങ്കെടുത്ത ചടങ്ങിന് ചിലവായത് നാല് ലക്ഷം രൂപ

ckmnews by ckmnews
November 9, 2024
in National
A A
12 വർഷം പഴക്കമുള്ള കാറിന് ‘സംസ്‌കാര ചടങ്ങ്’; 1500 പേർ പങ്കെടുത്ത ചടങ്ങിന് ചിലവായത് നാല് ലക്ഷം രൂപ
0
SHARES
774
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രണ്ട് വർഷം പഴക്കമുള്ള തന്റെ കാറിന് അന്ത്യയാത്രയും സംസ്കാരചടങ്ങും നടത്തി ഗുജറാത്തിലെ ഒരു വാഹന പ്രേമി. 12 വർഷം പഴക്കമുള്ള മാരുതി വാഗണർ കാറിനാണ് ഉടമയായ സഞ്ജയ് പൊൽറ അന്ത്യയാത്ര ഒരുക്കിയത്. ഇതിനായി 15 അടി ആഴമുള്ള വലിയ കുഴി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ തന്റെ കൃഷിയിടത്തിൽ ഒരുക്കുകയും ചെയ്തു.1500 പേർ പങ്കെടുത്ത ചടങ്ങിന് നാല് ലക്ഷം രൂപ ചെലവാകുകയും ചെയ്തു.ഗുജറാത്തിലെ അംറേലി ജില്ലയിൽ പദർശിങ്ക താലൂക്കിലാണ് കേട്ടുകേൾവിയില്ലാത്ത ചടങ്ങ് നടന്നത്. പൂക്കൾ കൊണ്ട് അലങ്കരിച്ച കാറിനെ ആചാരപൂർവം വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് ശ്രദ്ധാപൂർവം കുഴിയിലേക്ക് ഇറക്കി. അതിന് ശേഷം പച്ച നിറത്തിലുള്ള തുണികൊണ്ട് മൂടി അന്ത്യ പ്രാർത്ഥനകൾ നടന്നു. പൂജയും പുഷ്പാഭിഷേകവുമെല്ലാം കഴിഞ്ഞ ശേഷം മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് കുഴിയിലേക്ക് മണ്ണ് നീക്കിയിട്ട് മൂടുകയായിരുന്നു.സൂറത്തിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന സഞ്ജയ്, തന്റെ കാറിന്റെ ഓർമകൾ വരും തലമുറയും കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ്. അതിനായി കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നട്ട് പരിപാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 12 വർഷം പഴക്കമുള്ള കാർ ഉപയോഗിച്ച് മടുത്തെങ്കിൽ വിൽക്കുകയോ പൊളിക്കുകയോ ചെയ്താൽ പോരേ എന്ന ചോദ്യത്തിന് സഞ്ജയ്ക്ക് മറ്റൊരു മറുപടിയാണ് പറയാനുള്ളത്.12 വർഷം മുമ്പ് ഈ വാഗണർ കാർ വാങ്ങിയതിന് ശേഷമാണത്രെ തന്റെ കുടുംബത്തിന് അഭിവൃദ്ധിയുണ്ടായത്. ബിസിനസിലെ വിജയത്തിന് പുറമെ കുടുംബത്തിന് കൂടുതൽ ബഹുമാനം ലഭിക്കാനും തുടങ്ങി. തന്റെയും വീട്ടുകാരുടെയും എല്ലാ ഭാഗ്യത്തിനും കാരണം ഈ കാറാണെന്ന് സഞ്ജയ് കരുതുന്നു. അതുകൊണ്ട് തന്നെയാണ് കാറിന് കൃഷിയിടത്തിൽ ‘സമാധി’ ഒരുക്കിയത്. ഹിന്ദു ആചാര പ്രകാരം നടത്തിയ ചടങ്ങിൽ പുരോഹിതന്മാർ ഉൾപ്പെടെ പങ്കെടുത്തു. ഏതായാലും വീഡിയോ വൈറലായതോടെ കാര്‍ ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Related Posts

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
National

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
408
‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
National

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

July 25, 2026
77
‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി
National

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

July 24, 2026
120
അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ
National

അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ

July 24, 2026
106
അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ
Kerala

അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

July 24, 2026
300
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ
International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

July 24, 2026
143
Next Post
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്​ഫോടനം; 24 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്​ഫോടനം; 24 പേർ കൊല്ലപ്പെട്ടു

Recent News

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
408
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
50
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
43
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025