പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരിൽ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ ആണ് മരിച്ചത് .കൊടുവായൂർ കൈലാസ് നഗറിൽ വെച്ചായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ചന്ദ്രൻ പുല്ലുവെട്ടാൻ പോയ സമയത്തായിരുന്നു സംഭവം. യന്ത്രം ഉപയോഗിച്ച് പുല്ലു വെട്ടുന്നതിനിടെ ഇയാൾക്ക് തേനീച്ചയിൽ നിന്നും കുത്തേൽക്കുകയായിരുന്നു. പുല്ലിനിടെ ഉണ്ടായിരുന്ന തേനീച്ച കൂട്ടമാണ് ചന്ദ്രനെ ആക്രമിച്ചത്.കുത്തേറ്റ ഉടൻ തന്നെ ഇയാളെ നാട്ടുകാരും ബന്ധുക്കളുമടക്കം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.