കടവല്ലൂര്‍:ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയ
മാലിന്യങ്ങൾ പാതയോരത്ത് നിറയുന്നു.സംസ്ഥാന പാതയിലെ
തൃശൂർ – മലപ്പുറം ജില്ലാ അതിർത്തിയോട് ചേർന്ന കടവല്ലൂർ പാടത്തെ റോഡിന് വശത്താണ് രാത്രിയുടെ മറവിൽ ഭക്ഷണവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ
തള്ളിയിരിക്കുന്നത്.ചാക്കിലും കവറുകളിലുമായി തള്ളിയ അവശിഷ്ടങ്ങൾ
തെരുവ് നായ്ക്കൾ വലിച്ച് റോഡിലേക്ക് ഇടുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നു. ഇത് കാരണം ഇതുവഴിയുള്ള കാൽനട യാത്ര വലിയ ദുരിതത്തിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.