5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കായി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഗേൾസ് ക്ലബ്ബിൻ്റെ ശ്രീമതി സീനത്ത് കോക്കൂരിന്റെ വസതിയിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രശസ്ത കരാട്ടെ, കളരിപയറ്റ് പരിശീലികയും, യോഗാ അഭ്യാസകയും, കർഷകയും, സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി സീനത്ത് കോക്കൂർ ഇന്നത്തെ കാലത്ത് ആയോദ്ധന കലകളുടെ പ്രസക്തിയെക്കുറിച്ചും അത് ജീവിതത്തിൽ കൊണ്ട് വരുന്ന ആത്മവിശ്വാസം, അച്ചടക്കം, ധൈര്യം എന്നിവ എത്രത്തോളമാണെന്നും കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. തുടർന്ന്, സ്വയം രക്ഷാ സാങ്കേതിക വിദ്യകളും, യോഗാസനങ്ങളും, സൂര്യനമസ്കാരവും ഉൾപ്പെടുന്ന പരിശീലനവും വിദ്യാർത്ഥിനികൾക്ക് നൽകി. യോഗ, കരാട്ടെ, കളരി എന്നിവയിലെ ഏതാനും പ്രദർശന ക്ലാസുകളും വിദ്യാർത്ഥിനികൾക്ക് വേറിട്ടൊരു അനുഭവമായി. ദേശീയത്തിലും അന്തർദേശീയത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയ അവരുടെ ജീവിതാനുഭവങ്ങൾ പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. കൃഷി, സാമൂഹ്യപ്രവർത്തക തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു മുന്നേറുന്ന സീനത്ത് കോക്കൂരിന് അൽഫലാഹ് ഗേൾസ് ക്ലബ്ബിന്റെ സ്നേഹോപഹാരം ജമീല ടീച്ചർ കൈമാറി. അധ്യാപകരായ ഷാഫി, സഫീദ, നിഷിദ തുടങ്ങിയവർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നല്കി.