• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹേമചന്ദ്രൻ്റെ കൊലപാതകം; വിദേശത്തായിരുന്ന മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

cntv team by cntv team
July 8, 2025
in UPDATES
A A
ഹേമചന്ദ്രൻ്റെ കൊലപാതകം; വിദേശത്തായിരുന്ന മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍വാങ്ങാനായി കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.ഗള്‍ഫിലായിരുന്ന നൗഷാദിനായി പോലീസ് നേരത്തേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് നൗഷാദും കൂട്ടാളികളും ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴച്ചിട്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, കൊലപാതകം നടത്തിയിട്ടില്ലെന്നും ഹേമചന്ദ്രന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് ജീവനൊടുക്കിയതാണെന്നുമാണ് നൗഷാദിന്റെ വാദം. ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പിന്നീട് തമിഴ്‌നാട്ടിലെത്തിച്ച് കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. കേസില്‍ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന സൂചനയിലേയ്‌ക്കെത്തിയത്.റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുള്‍പ്പെടെ മറ്റുചിലര്‍ കൂടി കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Related Posts

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
9
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
34
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
50
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
37
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
30
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു
UPDATES

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

October 2, 2026
16
Next Post
‘പോസ്റ്റുകളോട് പ്രതികരിക്കരുത് , ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; നടൻ ഉണ്ണി മുകുന്ദൻ

‘പോസ്റ്റുകളോട് പ്രതികരിക്കരുത് , ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; നടൻ ഉണ്ണി മുകുന്ദൻ

Recent News

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
9
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
34
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
50
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025