• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

ckmnews by ckmnews
August 5, 2026
in Kerala
A A
ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജിദ്ദ: മലബാറിലെ പ്രവാസികൾക്ക്​ ആശ്വാസം പകർന്ന്​ സൗദി എയർലൈൻസ്​ ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു. ഡിസംബർ നാല്​ മുതലാണ്​ സർവിസ്​ പുനരാരംഭിക്കുക​. ആഴ്​ചയിൽ മൂന്ന്​ സർവിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട്​ സർവിസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട്​ 4.30ന്​ ജിദ്ദയിൽ നിന്ന്​ പുറ​പ്പെട്ട്​ ഇന്ത്യൻ സമയം രാത്രി 12.25ന്​ കരിപ്പൂരിലെത്തും. തിങ്കളാഴ്​ച പുലർച്ചെ ഒന്നിന്​ പുറപ്പെട്ട്​ രാവിലെ ഒമ്പതിന്​ തിരികെയെത്തും. കരിപ്പൂരിൽ നിന്ന്​ ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്​ ജിദ്ദയിലേക്ക്​ സർവിസ്​ നടക്കുന്നത്​.

ജിദ്ദ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടമായതിനാൽ കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവിസ്​ ഉംറ തീർഥാടകർക്കും ഏറെ പ്രയോജനപ്പെടും. 2020 ആഗസ്​റ്റ്​ ഏഴിന്​ നടന്ന കരിപ്പൂർ വിമാന ദുരന്തത്തിന്​ ശേഷമാണ്​ സൗദി എയർലൈൻസ്​ സർവിസ്​ നിർത്തിവെച്ചത്​. അന്ന്​ എയർ ഇന്ത്യ എക്സ്​​പ്രസ്​ വിമാന അപകടത്തിൽ പൈലറ്റുമാർ അടക്കം 21 പേരാണ്​ മരിച്ചത്​. കരിപ്പൂരിലെ ടേബിൾ ടോപ്പ്​ റൺ​വേ സംബന്ധിച്ച ആശങ്ക മൂലം വിവിധ കമ്പനികൾ സർവിസ്​ നിർത്തിയിരുന്നു. ഗ!ൾഫിലെ പ്രവാസികൾക്ക്​ അടക്കം ഏറെ പ്രയാസമാണ്​ ഇതുമൂലമുണ്ടായത്​. ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ്​ സർവിസ്​ ആരംഭിക്കുന്നത്​ പ്രവാസികൾക്ക്​ ആശ്വാസമാകുന്നതിനൊപ്പം കൂടുതൽ കമ്പനികളെ കരിപ്പൂരിലേക്ക്​ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​.

അതിനിടെ റിയാദ്​- കൊച്ചി നേരിട്ടുള്ള സർവിസ്​ സൗദി അറേബ്യയുടെ ഫ്ലൈ നാസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. സെപ്​റ്റംബർ രണ്ട്​ മുതലാണ്​ സർവിസ്​ ആരംഭിക്കുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്​ സർവിസ്​ ഉണ്ടാകുക. എയർ ഇന്ത്യ എക്സ്​പ്രസ്​ തിരുവനന്തപുരത്തേക്കുള്ള സർവിസ്​ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്​. ഒരു വർഷത്തോളം മുമ്പാണ്​ നേരിട്ടുള്ള സർവിസ്​ നിർത്തിവെച്ചത്​.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
201
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
80
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
48
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
597
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
127
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
81
Next Post
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
8
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
11
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
108
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
201
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025