• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ്; ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്

ckmnews by ckmnews
November 9, 2024
in Technology
A A
ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ്; ജിയോയ്ക്കും എയർടെലിനും വെല്ലുവിളിയായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് ഇന്ത്യയുടെ സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം റെഗുലേറ്റർ ട്രായിയെ സമീപിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ്. ആഗോള ട്രെൻഡുകൾക്ക് അനുസൃതമായി സർക്കാർ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് റിലയൻസ് പോളിസി എക്സിക്യൂട്ടീവായ രവി ഗാന്ധി വെള്ളിയാഴ്ച ട്രായിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.സാറ്റലൈറ്റ് ബ്രോഡ്ബാൻഡിന് വേണ്ടി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സജീവമായി രംഗത്തുണ്ട്. നേരത്തെ ആഫ്രിക്കയിൽ കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രാദേശിക സേവനദാതാക്കൾക്ക് സ്റ്റാർലിങ്ക് വെല്ലുവിളിയായിരുന്നു. ഇതേ രീതിയിൽ ഇന്ത്യൻ വിപണിയും പിടിക്കാനാണ് മസ്‌കിന്റെ തീരുമാനം.ഇലോൺ മസ്‌ക് കൂടി ഇന്ത്യയിൽ എത്തിയാൽ നിലവിലെ തങ്ങളുടെ ഉപഭോക്താക്കൾ നഷ്ടമായേക്കുമെന്ന് ജിയോയും എയർടെലും ഭയപ്പെടുന്നുണ്ട്. ഇതിനിടെയാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലേലം ചെയ്യുന്നതിനു പകരം സ്‌പെക്ട്രം അനുവദിക്കാനായി സർക്കാർ നീക്കം നടത്തുന്നത്. സാറ്റലൈറ്റ് സേവനങ്ങൾക്കായുള്ള സ്‌പെക്ട്രം ലേലത്തെ നിരുത്സാഹപ്പെടുത്തുന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയൻ (ITU) മാനദണ്ഡങ്ങളോടുള്ള അനുകൂല നിലപാടാണിത്.എന്നാൽ ലേലം ഇല്ലാതാവുന്നതോടെ തങ്ങളുടെ സാധ്യത മങ്ങുന്നതായി ജിയോയും എയർടെലും വിലയിരുത്തുന്നുണ്ട്. 4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്പേസ് എക്സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്‌ക്കേണ്ടി വരും. ഇത് വലിയ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാക്കുക.സ്റ്റാർലിങ്കിനെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യ വലിയ വിപണിയാണ്. ലേലത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തിനുപകരം സർക്കാർ നിശ്ചയിക്കുന്ന വിലനിർണ്ണയം, സ്റ്റാർലിങ്കിന്റെ എൻട്രി ചെലവ് കുറയ്ക്കും, ഇത് സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ലഭിക്കാൻ കാരണമാകും.

Related Posts

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
591
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
153
സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു
Technology

സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ്; Restricted Chat ഫീച്ചർ വരുന്നു

October 5, 2026
97
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
541
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
107
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
Next Post
മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; ചീഫ് സെക്രട്ടറി പൊലീസ് മേധാവിയിൽ നിന്ന് റിപ്പോര്‍ട്ട് തേടി

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; ചീഫ് സെക്രട്ടറി പൊലീസ് മേധാവിയിൽ നിന്ന് റിപ്പോര്‍ട്ട് തേടി

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
39
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
23
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
4
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025