• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പാല്‍മിറാസ് കടന്ന് ചെല്‍സി സെമിയില്‍; അല്‍ ഹിലാലിനെ കീഴടക്കി ഫ്‌ളുമിനെന്‍സ്

cntv team by cntv team
July 5, 2025
in Sports
A A
പാല്‍മിറാസ് കടന്ന് ചെല്‍സി സെമിയില്‍; അല്‍ ഹിലാലിനെ കീഴടക്കി ഫ്‌ളുമിനെന്‍സ്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിലാഡല്‍ഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സും സെമിയില്‍.ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി സെമിയിലെത്തിയത്. സെല്‍ഫ് ഗോളാണ് ഇംഗ്ലീഷ് ടീമിനെ കാത്തത്. 16-ാം മിനിറ്റില്‍ കോള്‍ പാല്‍മറിലൂടെ മുന്നിലെത്തിയ ചെല്‍സിക്കെതിരേ 53-ാം മിനിറ്റില്‍ എസ്റ്റെവാവോയിലൂടെ പാല്‍മിറാസ് ഒപ്പമെത്തി. ഇരു ടീമും വിജയഗോളിനായി ശ്രമിക്കുന്നതിനിടെ 83-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അഗസ്റ്റിന്‍ ജിയായിയുടെ സെല്‍ഫ് ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. അവസാന മിനിറ്റുകളില്‍ പാല്‍മിറാസ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചെല്‍സി സെമിയില്‍ കടന്നത്. സെമിയില്‍ ഫ്‌ളുമിനെന്‍സാണ് ചെല്‍സിയുടെ എതിരാളികള്‍.ക്ലബ്ബ് ലോകകപ്പില്‍ മറ്റൊരു ക്വാര്‍ട്ടറില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ കീഴടക്കി ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് സെമിയിലെത്തി. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്‌ളുമിനെന്‍സിന്റെ ജയം.ജാവോ കാന്‍സെലോയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മത്തേയുസ് മാര്‍ട്ടിനെല്ലിയിലൂടെ ഫ്‌ളുമിനെന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഗബ്രിയേല്‍ ഫ്യൂന്റസ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. 51-ാം മിനിറ്റില്‍ മാര്‍ക്കോസ് ലിയോനാര്‍ഡോയിലൂടെ അല്‍ ഹിലാല്‍ ഒപ്പമെത്തി. കലിദു കൗലിബലിയുടെ ഹെഡല്‍ ഫ്‌ളുമിനെന്‍സ് ബോക്‌സിലുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോള്‍.എന്നാല്‍ 70-ാം മിനിറ്റില്‍ പകരക്കാരന്‍ ഹെര്‍ക്കുലീസിലൂടെ ഫ്‌ളുമിനെന്‍സ് വിജയഗോള്‍ കണ്ടെത്തി. നേരത്തേ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഹെര്‍ക്കുലീസ് സ്‌കോര്‍ ചെയ്തിരുന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കി ക്വാര്‍ട്ടറില്‍ കടന്ന അല്‍ ഹിലാലിന് ആ മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല.

Related Posts

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
27
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
83
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
155
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
26
ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട
Kerala

ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട

September 30, 2026
44
Next Post
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
23
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
7
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
159
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
193
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025